മനസ്സില്‍ ആര്‍ദ്രമായ പ്രണയത്തിന്റെ വര്‍ണ്ണം ചാലിച്ച നിനക്കായ്.......
മനസ്സില്‍ പ്രണയത്തിന്റെ തൂവല്‍സ്പര്‍ശവുമായി നീയെന്റെ ഹൃദയം കവര്‍ന്നു. പ്രണയം മനസ്സിന്റെ അവാച്യമായ അനുഭൂതികളില്‍ ഒന്നാണ് എന്ന് അന്ന് ഞാന്‍ മനസിലാക്കി.
ഹൃദയത്തില്‍ സ്നേഹത്തിന്റെ ഇതള്‍ വിരിയിച്ച്.......... മനസ്സില്‍ മോഹത്തിന്റെ തിരി തെളിയിച്ചു........, ഒരു തുളസ്സിക്കതിരിന്റെ പരിശുദ്ധിയോടെ നീ എന്നില്‍ കടന്നു വന്നു. നീലാകാശത്ത് ചിറകടിക്കുന്ന വെന്പ്രാവുപോലെ, മുഗ്ധമായ സംഗീതത്തിന്റെ അല പോലെ, മനസ്സില്‍ വിടരും സ്വപ്നങ്ങളായ് എന്നെന്നും നീയെന്നില്‍ നിറഞ്ഞു നിന്നു. ഒരിക്കലും മറക്കാനാവാത്തവിധം നാമടുത്തുപോയി. അന്നെല്ലാം എന്നെ ഉണര്‍ത്തുന്നത് നിന്റെ സ്വരങ്ങളും, ഉറക്കുന്നത് നിന്റെ കിന്നാരങ്ങളും ഓര്‍മകളും തലോടലുകളും ആയിരുന്നു. എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് നീ മാത്രമായിരുന്നു. നീ എനിക്ക് എത്ര പ്രിയപെട്ടതാണ് എന്നറിയിക്കാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു. എന്നും നിന്നോടോപ്പമായിരിക്കനായിരുന്നു എനിക്കിഷ്ടം.
ആ സുന്ദരാനുഭൂതി ഒരിക്കലും മായാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. പക്ഷെ......
വിധി എന്ന രണ്ടു വാക്ക് എന്നെ നിന്നില്‍ നിന്നും അകറ്റി. അക്ഷരങ്ങളെ താലോലിക്കാനായി നാം പിരിഞ്ഞു. സ്നേഹത്തിന്റെ കാണാക്കയങ്ങളിലേക്കുള്ള വഴി കാണിച്ചു തന്ന്, ഒത്തിരി നിമിഷത്തെ സ്വപ്നങ്ങളും അതിലേറെ നൊമ്പരങ്ങളും സമ്മാനിച്ചു നീ എന്നില്‍ നിന്നും പറന്നകന്നു. " സന്ധ്യതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും നീ എന്‍ മനം നിറയുന്നു. ഒന്ന് കാണാന്‍, നിന്നിലലിയാന്‍........"
"വരുവാനവില്ല നിന്നടുത്തെനിക്കെന്നാല്‍ വരുവാനാകും നിനക്കെന്നുമെന്‍ കിനാക്കളില്‍. എന്തിനോ ദാഹിക്കും നിന്‍ ഹൃത്തിന്‍ സ്പന്ദനങ്ങള്‍ ആരറിയാന്‍ ഞാനറിഞ്ഞപോലെ ....."
മണ്ണില്‍ പതിഞ്ഞ മഞ്ഞുതുള്ളിപോല്‍ എന്റെ മനസ്സില്‍ പതിഞ്ഞു നിന്മുഖം. പ്രകൃതിയുടെ സംഗീതത്തില്‍ നൃത്തം വയ്ക്കുന്ന മഞ്ഞുതുള്ളികളോടും, കൂടെ മന്ദം മന്ദം കടന്നു വരുന്ന തെന്നലിനോടും, പരിമളം തൂകുന്ന വണ്ടിനോടും, പിന്നെ രാത്രിയിലെ കളിക്കൂട്ടുകാരനായ തിങ്കളോടും, മനസ്സിലെ വീണമീട്ടി പാടുന്ന വര്‍ണ്ണകിളികളോടും ഞാനെന്റെ മനസ്സിന്റെ മോഹം ചൊല്ലി. ദൂതുമായി നിന്റെ അടുത്ത് വന്നു ഇവര്‍ എല്ലാം ചൊല്ലിയോ??. എന്ത് പറഞ്ഞു നീ ഇവരോട്..........??
നിനക്കായ് ഏകാന്തമായ വഴിയോരത്ത്, ചിതറിവീണ സ്വപനചീളുകള്‍ പെറുക്കിയെടുത്ത് ഒരു കൊച്ചു മാളികയുണ്ടാക്കി കാത്തിരിക്കാം ഞാന്‍; ഇത്തിരി പ്രണയാര്‍ദ്രനൊമ്പരം മനസ്സിന്റെ മയില്പ്പീളിതലുകളില്‍ കാത്തുവച്ച് ....……..
പ്രണയം എത്ര സുന്ദരമാണ്
ReplyDelete