Wednesday, March 10, 2010

നഷ്ടസ്പന്ദനം…..

brandon20bradley20-20broken_dreams 

ഓര്‍മ്മകളുടെ ആവ്വനാഴിയില്‍ ഞാന്‍ തിരയുകയായിരുന്നു,...,
എങ്ങോ മറഞ്ഞു പോയ എന്‍റെ ഓര്‍മ്മകളെ,
മറക്കാനാഗ്രഹിക്കുന്ന പലതും ,
മനസ്സില്‍ അലയടിച്ചു തുടങ്ങി.... ,
വേണ്ടെന്നു കരുതി എല്ലാം തിരികെ വെയ്കവേ ,
അറിയാതെ ഒരമ്പന്‍റെ  കൈയില്‍ തട്ടി ,
സിരകളിലെ രക്തം ഇട്ടിട്ടു വീഴവെ ,
അതില്‍ എവിടെയോ നിന്‍റെ കണ്ണുനീര്‍  ഞാന്‍ കണ്ടുവോ ,
അതോ മാനസതിന്റെ മാന്ത്രികം മാത്രമോ അത് ?
എന്‍  നയനങ്ങളിലെ ഉപ്പുരസം രക്തത്തില്‍ അലിഞ്ഞപ്പോള്‍
ഞാനറിഞ്ഞു സോദര ,
കാലത്തിനും മായ്കാന്‍ പറ്റാത്ത മുറിവുകള്‍ ഉണ്ടെന്നു ,
ഒരികളും മരികാത്ത ഓര്‍മകളും ,
തിരികെ കിട്ടാത്ത നിമിഷങ്ങളും ,
പൂവണിയാത്ത സ്വപ്നങ്ങളും.. ,
ഒടുവില്‍ ഹൃദയങ്ങളില്‍ സ്പന്ദനം മാത്രം ബാക്കി  ….
എന്നെങ്കിലും ഒരിക്കല്‍ നിലയ്കാന്‍ വേണ്ടി അതും …..

Wednesday, March 3, 2010

സൗഹൃദ മഴ

lopkl

പ്രിയ കൂട്ടുകാരെ നമ്മുടെ സൗഹൃദവും നമ്മളും ഓരോ മഴതുള്ളികള്‍ പോലെയാണ്.......
എല്ലാ തുള്ളികളും ഒരുമിച്ചു പെയ്തു വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും കുളിര്‍മ്മയും ആസ്വാദ്യതയും ഉണ്ടാകുന്നത്.........!!

അതുപോലെ നമ്മളില്‍ സുഖവും സന്തോഷവും സ്വപ്നവും പ്രണയവും ഉണ്ടാകുന്നത് എല്ലാം ഒരുമിക്കുമ്പോഴാണ് ......!!
നമ്മുടെ സൗഹൃദം എപ്പോഴും........
ഇടവപ്പാതിയുടെ സങ്കീര്‍ത്തനം പോലെ മധുരമായിരിക്കട്ടെ .....!!
വേനല്‍മഴപോലെ കുളിര്‍മ്മയുള്ളതായിരിക്കട്ടെ...!!
തുലാവര്‍ഷമഴ പോലെ ശക്തമായിരിക്കട്ടെ.......!!
ചാറ്റല്‍ മഴപോലെ സുതാര്യമായിരിക്കട്ടെ.......!!
രാത്രിമഴയുടെ സംഗീതം പോലെ ഹൃദ്യമായിരിക്കട്ടെ.......!!
പുലരിമഴ പോലെ താളാത്മകമായിരിക്കട്ടെ..........
മഴതുള്ളി പോലെ നിര്‍മ്മലമായിരിക്കട്ടെ........!!
ഇവിടെ മാറാല പിടിച്ചു കിടക്കുന്ന മനസ്സുകളില്‍
നമ്മുടെ സൗഹൃദത്തിന്‍ മഴത്തുള്ളികള്‍ വീണലിഞ്ഞു....
പുതിയ ചിന്തകളും ബന്ധങ്ങളും പൂത്തുലയട്ടെ .....!!
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ........
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ.......... !
അങ്ങിനെ ഈ സൗഹൃദമഴയും തോരാതെ പെയ്യട്ടെ........!!
ഇടവേളകളില്ലാതെ....... !!

Monday, February 15, 2010

Tuesday, January 12, 2010

ഇന്നലെയിലെ ഓണസുന്ദരിയുടെ ഓര്‍മ്മയ്ക്കായ്;;;‌

4NEVER^@=9847297585                            നീയറിയാതെ ഒരു പക്ഷെ ഞാന്‍ പോലുമറിയാതെ നീ എന്നില്‍ നിറഞ്ഞുകൊണ്ടേയിരുന്നു.  എന്റെ ഗ്രാമത്തിന്റെ വിശുദ്ധിയുള്ള ഒരോണക്കാലത്ത് ഞാന്‍ എന്റെയുള്ളിലെ നിന്നെ തിരിച്ചറിഞ്ഞു. നിന്റെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹം കണ്ടുവെന്നെയുള്ളൂ. പിന്നെ എനിക്ക് ഓണം പ്രിയപ്പെട്ടതായി; അല്ല പിന്നെയെന്നും എനിക്കോണമായിരുന്നു. ഒരോണക്കാലത്ത് നീ എന്റെതാകും എന്ന് മോഹിക്കുകയായിരുന്നു ഞാന്‍. നീ നിറഞ്ഞ എന്റെ മനസിന്‌ രാത്രിയും നിലാവും നക്ഷത്രങ്ങളും ഒക്കെ ഉത്സവങ്ങളായി... 

 

                                ഒരു മഴ, ഞാനൊരിക്കലും മറക്കാത്ത മഴ. ഓര്‍ക്കാതെ തിമിര്‍ത്തുപെയ്ത മഴയാകെ നനഞ്ഞു നീ എന്നെ നോക്കി നിന്നു; മണിക്കൂറുകളോളം. നീ അന്ന് ശരീരത്തിലേറ്റൂവാങ്ങിയ മഴയോന്നാകെ ഞാന്റെ ആത്മാവിന്റെ ഉള്ളറകളിലെക്കവാഹിച്ചിരുന്നു. അന്ന് മുതല്‍ മഴയും എനിക്ക് പ്രിയപ്പെട്ടതായി. ഇന്ന് മഴയും കടലും ഓണവും എനിക്ക് നീയാണ്. ഉള്ളില്‍ നിനക്കായ്‌ വാക്കുകളുടെ സാഗരം ഇരുമ്പുമ്പോഴും ഞാന്‍ നിശബ്ദനായിരുന്നു. മൗനം എന്‍റെ ദൗര്‍ബലല്യമായ നാളുകള്‍.... ഒരിക്കലും മനസ്സ് തുറക്കാനോ, സ്നേഹത്തെ വാക്കുകളിലോതുക്കാനോ കഴിഞ്ഞില്ലെനിക്ക്. എന്‍റെ പരാജയമാകം.... 

                                      നാളുകള്‍ വര്‍ഷങ്ങളായി കൊഴിഞ്ഞു. ഞാനിന്നും നിന്നെ മോഹിക്കുകയാണ്, സ്നേഹിക്കുകയാണ് . ആ പഴയ സ്നേഹം ഇന്നും എന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. എനിക്ക് നിന്നോട് സ്നേഹമാണ്. അവസാനമില്ലാത്ത, അര്‍ത്ഥമില്ലാത്ത സ്നേഹം. സ്നേഹിക്കയാണ് ഞാന്‍. മറുപടി ആഗ്രഹിക്കാതെ, പകരം ഒന്നും ആവശ്യപ്പെടാതെ എന്നും ഈ സ്നേഹം നിനക്കായ്‌ എന്നിലുണ്ടാകും. നീ വരുന്നതും കാത്തു, നീ എന്‍റെതാകുന്നതും മോഹിച്ചു ഇവിടെയുണ്ടാകും ഞാന്‍..……….

Tuesday, January 5, 2010

പ്രണയാര്‍ദ്രനൊമ്പരം…………‌

EnniNakkiLiyude2 

  മനസ്സില്‍ ആര്‍ദ്രമായ പ്രണയത്തിന്റെ വര്‍ണ്ണം ചാലിച്ച നിനക്കായ്‌....... 

             മനസ്സില്‍ പ്രണയത്തിന്റെ തൂവല്‍സ്പര്‍ശവുമായി നീയെന്റെ ഹൃദയം കവര്‍ന്നു. പ്രണയം മനസ്സിന്റെ അവാച്യമായ അനുഭൂതികളില്‍ ഒന്നാണ് എന്ന് അന്ന് ഞാന്‍ മനസിലാക്കി.

ഹൃദയത്തില്‍ സ്നേഹത്തിന്റെ   ഇതള്‍ വിരിയിച്ച്..........   മനസ്സില്‍ മോഹത്തിന്റെ തിരി തെളിയിച്ചു........,  ഒരു തുളസ്സിക്കതിരിന്റെ പരിശുദ്ധിയോടെ നീ എന്നില്‍ കടന്നു വന്നു. നീലാകാശത്ത് ചിറകടിക്കുന്ന വെന്പ്രാവുപോലെ, മുഗ്ധമായ സംഗീതത്തിന്റെ അല പോലെ, മനസ്സില്‍ വിടരും സ്വപ്നങ്ങളായ് എന്നെന്നും നീയെന്നില്‍ നിറഞ്ഞു നിന്നു. ഒരിക്കലും മറക്കാനാവാത്തവിധം നാമടുത്തുപോയി. അന്നെല്ലാം എന്നെ ഉണര്‍ത്തുന്നത് നിന്റെ സ്വരങ്ങളും, ഉറക്കുന്നത് നിന്റെ കിന്നാരങ്ങളും ഓര്‍മകളും തലോടലുകളും ആയിരുന്നു. എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് നീ മാത്രമായിരുന്നു. നീ എനിക്ക് എത്ര പ്രിയപെട്ടതാണ് എന്നറിയിക്കാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു. എന്നും നിന്നോടോപ്പമായിരിക്കനായിരുന്നു എനിക്കിഷ്ടം.

ആ സുന്ദരാനുഭൂതി ഒരിക്കലും മായാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. പക്ഷെ......

                                       വിധി എന്ന രണ്ടു വാക്ക് എന്നെ നിന്നില്‍ നിന്നും അകറ്റി. അക്ഷരങ്ങളെ താലോലിക്കാനായി നാം പിരിഞ്ഞു. സ്നേഹത്തിന്റെ കാണാക്കയങ്ങളിലേക്കുള്ള വഴി കാണിച്ചു തന്ന്, ഒത്തിരി നിമിഷത്തെ സ്വപ്നങ്ങളും അതിലേറെ നൊമ്പരങ്ങളും സമ്മാനിച്ചു നീ എന്നില്‍ നിന്നും പറന്നകന്നു. " സന്ധ്യതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും നീ എന്‍ മനം നിറയുന്നു. ഒന്ന് കാണാന്‍, നിന്നിലലിയാന്‍........" broken heart

"വരുവാനവില്ല നിന്നടുത്തെനിക്കെന്നാല്‍ വരുവാനാകും  നിനക്കെന്നുമെന്‍ കിനാക്കളില്‍. എന്തിനോ ദാഹിക്കും നിന്‍ ഹൃത്തിന്‍ സ്പന്ദനങ്ങള്‍  ആരറിയാന്‍ ഞാനറിഞ്ഞപോലെ ....." 

                                മണ്ണില്‍ പതിഞ്ഞ മഞ്ഞുതുള്ളിപോല്‍ എന്റെ മനസ്സില്‍ പതിഞ്ഞു നിന്മുഖം. പ്രകൃതിയുടെ സംഗീതത്തില്‍ നൃത്തം വയ്ക്കുന്ന മഞ്ഞുതുള്ളികളോടും, കൂടെ മന്ദം മന്ദം കടന്നു വരുന്ന തെന്നലിനോടും, പരിമളം തൂകുന്ന വണ്ടിനോടും, പിന്നെ രാത്രിയിലെ കളിക്കൂട്ടുകാരനായ തിങ്കളോടും, മനസ്സിലെ  വീണമീട്ടി പാടുന്ന വര്‍ണ്ണകിളികളോടും ഞാനെന്റെ മനസ്സിന്റെ മോഹം ചൊല്ലി. ദൂതുമായി നിന്റെ അടുത്ത് വന്നു ഇവര്‍ എല്ലാം ചൊല്ലിയോ??. എന്ത് പറഞ്ഞു നീ ഇവരോട്..........??

                          നിനക്കായ്‌ ഏകാന്തമായ വഴിയോരത്ത്, ചിതറിവീണ സ്വപനചീളുകള്‍ പെറുക്കിയെടുത്ത് ഒരു കൊച്ചു മാളികയുണ്ടാക്കി കാത്തിരിക്കാം ഞാന്‍; ഇത്തിരി പ്രണയാര്‍ദ്രനൊമ്പരം മനസ്സിന്റെ മയില്പ്പീളിതലുകളില്‍ കാത്തുവച്ച് ....……..