Wednesday, November 25, 2009

Blue eyed Girl

abstract-blue-eye “Hey, Blue-eyed girl, tell me

did you like me?

Just like the golden lotus that blooms……

I like you.

Just like a light that is shining………..

Is it the angel of skies…?

Hey Blue-eyed girl tell me …..

Aren’t you the moon, which-

was melted into butter??

Am not I your dream??

When you sing forgetting yourself……

I got excited .

Wine glasses…..       sweet melodies…..

Aren’t we one now?

Hey Blue-eyed girl tell me….. be5

The petal that I forgot to touch,

If you are not touched, it’s a great pleasure.

I don’t know how to end it by just talking

about the love melodies that you share.

Beautiful……..   elating……….

The fulfillment of life.

Blue-eyed beauty, my blue-eyed girl

tell; did you love me. “ 

Blue_eye 

Thursday, November 19, 2009

one Dream, abt ma Blue Rose

OgAAAGDAk6uq4Uvkt-d-FCuNM7eECD9DKwhf3eTkdD8ZhveWWZQFLkO2JY5FxV9PXMqdSAKCHI7qTmu49MJ8RfXQp5kAm1T1UNuO1V4jB6jxiAG6iQ_sTv9ituXd എന്തിനാണ്.....
അറിയില്ല . എങ്കിലും...............
                                 ഏതോ ഒരു നിമിഷം ഏകാന്തതയുടെ വലയില്‍ അകപ്പെട്ടു ഞാന്‍. മുനയേറിയ കുന്തങ്ങളും നനുനനുത്ത തൂവലുകകളും കൊണ്ട് ഓര്‍മ്മകള്‍ എന്നെ ചുറ്റിത്തിരിഞ്ഞു; എന്നിലേക്ക്‌ പടര്‍ന്നുകയറുവാന്‍.
                            കണ്ണടച്ച് ഞാന്‍; ഇരുട്ടിലായി ലോകം മുഴുവന്‍. ഇരുട്ടാനെനിക്കിഷ്ടം . കാരണം ഇരുട്ടത്താനവള്‍ വരുന്നത്. ഒരു സ്വപ്നടകയെ പോലെ, തൂവെള്ള വസ്ത്രം ധരിച്ചു, എന്റെ സ്വപ്നങ്ങളുടെ രാജകുമാരിയായി............   ആകാശത്തിന്റെ ഏതോ കോണില്‍ നിന്നും താരകള്‍ക്കിടയിലൂടെ അവള്‍ ഇറങ്ങി വന്നു. ശരീരമെന്ന വസ്ത്രം കിടക്കയില്‍ തന്നെ ഉപേഷിച്ച് ഞാനും, അവളോടൊത്ത്.....
നനുത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ നടന്നു. ദൂരെ ഞാനവള്‍ക്ക് കാണിച്ചുകൊടുത്തു; യൂടികൊലോണിന്റെ ഗന്ധമുള്ള നീല രോസപൂവുകള്‍ വിരിഞ്ഞു നില്‍ക്കുന്ന ആ കുന്നിന്‍ ചെരിവ്. രാത്രിജരന്മാരായ കുറുക്കന്മാരെ പോലെ യാഥാര്‍ത്ഥ്യം ഞങ്ങളെ ഉണര്തുവാനും പിന്തിരിപ്പിക്കാനും നടക്കുന്നു. ഇതറിഞ്ഞ ഞാന്‍ എന്റെ രാജകുമാരിയും ചേര്‍ത്ത് പിടിച്ചു മേഘങ്ങളോടു അപേഷിച്ചു. " ഹേ, മേഘങ്ങളേ ഞങ്ങള്‍ക്ക് ചുറ്റും ഒരു മൂടുപടം തീര്‍ത്തു തരാമോ?? ".  താഴേക്കു ഇറങ്ങി വന്ന  മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു; നീല റോസാപ്പൂവുകള്‍ തേടി. സന്തോഷത്താല്‍ അവളുടെ മുഖം വിടര്‍ന്നിരുന്നു. ഇടയ്ക്കവള്‍ എന്നോട് ചോദിച്ചു." നീ എനിക്ക് ഇവിടെ ഒരു കൊട്ടാരം പണിതു തരുമോ...??  എന്നും നീ വരുവോളം കാത്തിരിക്കാന്‍ , നീല രോസപ്പൂവുകള്‍ കൊണ്ടുണ്ടാക്കിയ മെത്തയില്‍ നിന്നെ എന്റെ മടിയില്‍ കിടത്തി  ആയിരത്തി ഒന്ന് രാവുകളുടെ കഥ പറഞ്ഞു തരുവാന്‍".........
ഞാന്‍ അവളോട്‌ ചോദിച്ചു " പ്രിയപെട്ടവളെ ഞാന്‍ എന്താണ് ഇനി നിനക്കായി ചെയ്തു തരേണ്ടത്‌?? നിനക്ക് ഞാന്‍ താരകളെ  കോര്‍ത്തൊരു മാലയുണ്ടാക്കി തരട്ടെ.....?
                                   ഒന്നും മിണ്ടാതെ തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവള്‍ നടന്നു. അതാ അവിടെ വിടര്‍ന്നു നില്‍ക്കുന്ന നീല റോസപ്പൂവുകള്‍. ഞാന്‍ ഓടിപ്പോയി പൂക്കള് ‍ഇരുത്തെടുക്കവേ റോസാമുള്ളുകള്‍ കൊണ്ടെന്റെ വിരല്‍ മുറിഞ്ഞു. നീല താഴ്വാരം എന്റെ ചോര വീണു ചുവന്ന റോസ് താഴ്വാരം ആയി മാറിയിരിക്കുന്നു. വിരല്‍ മുറിഞ്ഞത് കണ്ടു പേടിച്ചു കണ്ണടച്ച് നിന്ന അവളുടെ അരികിലേക്ക് നടക്കവേ മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങളെ തിരിഞ്ഞു നടന്ന യാഥാര്‍ഥ്യം എന്നെ കീഴ്പ്പെടുത്തി. വീണ്ടും ഞാന്‍ ആ കിടക്കയില്‍; ശരീരം എന്ന വസ്ത്രത്തിനുള്ളില്‍.........
                            മയക്കത്തിന്റെ ആലസ്യത്തില്‍ കിടക്കവേ ഒരു പുഞ്ചിരിയോടെ ഞാനോര്‍ത്തു; അവളിപ്പോഴും ആ കുന്നിന്‍ചെരുവില്‍ എന്നെത്തേടി നടക്കുന്നുണ്ടാവുമോ.........??  ആ നീല റോസപ്പൂവുകളും  കൊണ്ട് ......... ഞാന്‍ വരുന്നഅതും കാത്തു.....     എനിക്ക് ചെറിയ പേടിയായി. അവള്‍ ഒറ്റയ്ക്കയിരുന്നില്ലേ ...   സ്വപ്നദേവത എന്നെ ഒരിക്കല്‍ കൂടി അവളുടെ അടുത്ത് എതിചിരുന്നെങ്കില്‍..... ഞാന്‍ സ്വപ്നദേവതയോട് പ്രാര്‍ത്ഥിച്ചു.
                                                     ഇത്രയധികം സ്നേഹിക്കാന്‍ എന്റെ ആരാണവള്‍?? എന്നിലെ എന്നെ തിരിച്ചറിഞ്ഞ എന്റെ പ്രണയിനി ആണോ......?? അല്ലെങ്കില്‍ എന്റെ തോഴിയാണോ...??  അറിയില്ല. പക്ഷെ ഒരു കാര്യം മാത്രമാരിയാമെനിക്ക്. അവളെ ഞാന്‍ എന്നെക്കാളും ഈ പ്രപഞ്ചത്തില്‍ എന്തിനേക്കാളും ഉപരിയായി സ്നേഹിക്കുന്നു.  ഞാനുള്ളടത്തോളം കാലം അത് അങ്ങനെ തന്നെ ആയിരിക്കും......എന്തിനാണ്.......................  അറിയില്ല.......................... എങ്കിലും..............................
[ ഇത് ആര് എഴുതിയതാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്ത് കൊണ്ട് ഇത് എന്റെ ബ്ലോഗ്‌ -ഇല്‍ പോസ്റ്റ്‌ ചെയ്തു എന്നും എനിക്കറിയില്ല. ഇതൊരു സ്വപ്നത്തിന്റെ വ്യാഖ്യാനം മാത്രമാണ്. ഒരു പക്ഷെ മനസിലെ മോഹങ്ങള്‍ ആയിരിക്കാം സ്വപ്നങ്ങള്‍ ആയി പരിണമിക്കുന്നത്............]
ഹൃദയപൂര്‍വം ,
ജെറില്‍.