Wednesday, September 2, 2009


ഓണാശംസകള്‍......


രേവതി നിനക്കായ്‌....

രേവതി ഇന്ന് നീയില്ലാത്ത ആദ്യ ഓണം. ഇന്നലെ നിന്റെ വീടിനടുത്ത് കൂടി പോയപ്പോള്‍ നിന്റെ അസ്ഥിതറയിലെ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു ഇന്ന് നിന്നെക്കുറിച്ചു എഴുതാന്‍ ഹൃദയം തിക്കി തിരക്കുന്നത്.....
സത്യത്തില്‍ നീയെനിക്ക് ആരായിരുന്നു??? അറിയില്ല. ഒരു ചെറിയ സംഭാഷണം പോലും നമ്മുക്കിടയില്‍ ഉണ്ടായോ എന്നുപോലും എനിക്ക് സംശയമാണ്. അന്നത്തെ നിന്റെ ആ ചെറിയ പുഞ്ചിരി , അത് മാത്രമാണ് നമ്മുക്കിടയില്‍ ഉണ്ടായ ഒരേ ഒരു communication. പക്ഷെ എന്നിട്ടും എന്തിനെന്നറിയില്ല നീ ഈ ലോകം വിട്ടു നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ പോയപ്പോള്‍ എന്റെ ഹൃധ്യതിന്റെ അകത്തളങ്ങളില്‍ ഒരു നൊമ്പരം ബാക്കിയായത്.....
ഞാന്‍ ഇന്നും ഓര്‍ക്കുന്നു . അന്ന് ആ വെള്ളിയാഴ്ച കോളേജില്‍ നിന്നും വരുന്ന വഴി കൂടിനു സ്നേഹ ഉണ്ടായിരുന്നു. വഴി നീളെ അവളുടെ FM റേഡിയോ ഓണായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അമ്മ നിന്റെ അമ്മയ്ക്ക് പൈസ കൊടുക്കുന്നത് കണ്ടു ഞാന്‍ കാര്യം തിരക്കി. നല്ലൊരു കൈതപ്പായ നെയ്യിക്കാന്‍ ആണ് പൈസ കൊടുത്തതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്ന്നി കാരണം സായിപ്പിന്റെ ആ പ്ലാസ്റ്റിക്‌ പായ്യകള്‍ പുരോഗതി , ഉന്നമനം എന്നീ ഓമനപ്പേരുകള്‍ ചലിച്ചു എന്റെ തറയെ പുല്‍കി കിടന്നിരുന്നു. അതിനിടയ്ക്ക് ഒരു കൈതപ്പയ്യ. പക്ഷെ അന്ന് നിനക്ക് ബുക്ക്‌ മേടിക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടാണ് നിന്റെ അമ്മ വീട്ടില്‍ വന്നതെന്നും . പയ്യ മേടിച്ചാല്‍ മാത്രം പൈസ തന്നാല്‍ മതി വെറുതെ പൈസ വേണ്ട എന്നും നിന്റെ അമ്മ വാശി പിടിച്ചു. അന്നാണ് നീ നന്നായി പഠിക്കുമെന്നും ഇതുവരെയുള്ള ക്ലാസ്സുകളില്‍ നീയാണ് ഒന്നാമത് എന്നും അമ്മ പറഞ്ഞത്.

അതിനു ശേഷം ആണ് ഞാന്‍ നിന്ന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നിനക്കറിയോ കുട്ടി നീയെനിക്ക് ഒരു പ്രചോദനം ആയിരുന്നു. ദാരിദ്ര്യത്തിന്റെ നോവുകള്‍ക്കിടയിലും വിദ്യാഭ്യാസവെളിച്ചതിലെക്കുള്ള നിന്റെ വിജയ പ്രയാണം എനിക്കെന്നും അത്ഭുതമായിരുന്നു. ദാരിധ്ര്യ്തിനെട്യും നോവുകളുടെയും ഇടയ്യില്‍ പുന്ചിരിക്കാനുള്ള വകയുണ്ടെന്നും അതിണ്ടയിലും വിജയം വരിക്കാനുള്ള മാതൃക നീ കാണിച്ചു തന്നു. ശര്മികയെയും ഗോപികയെയും അവരുടെ വീട്ടില്‍ നേരത്തെ എത്തി കാത്തിരുന്നു കുത്തിപൊക്കി അവരെ സ്കൂളില്‍ കൊണ്ട് പോയിരുന്ന നിന്നെ ഞാന്‍ എന്റെ സിറ്റ് ഔട്ടില്‍ നിന്നും എന്നും നോക്കി കാണാറുണ്ടായിരുന്നു.....

അന്ന്, ആ നശിച്ച ദിവസം ഇതൊന അഞാത രോഗം നിന്നെ ഈ ലോകത്ത് നിന്ന് കൊണ്ടുപോയ്യപ്പോള്‍ എന്റെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഒരു വേദനയുടെ നനവ് പടര്‍ന്നിരുന്നു. ദിവസവും എന്റെ വീടിനു മുന്നില്‍ കൂടി ചിരിച്ചലച്ചു പോകുന്ന നീ ഒരു ദിവസം കൊണ്ട് ഇല്ലതയെന്നോ?? ദൈവവും ചില സമയത്ത് ക്രൂരനാണ്.

കുട്ടി, നീയെനിക്ക് വിജയങ്ങള്‍ കേട്ടിപെടുക്കുന്നതിലെ ഒരു അഞാത പ്രചോദനം ആയിരുന്നു എന്ന് ഞാന്‍ അന്നാണ് മനസിലാക്കിയത്. ഈ അരൂര്‍ ഗ്രാമം മുഴുവന്‍ നിനക്കായ്‌ കരഞ്ഞപ്പോള്‍ ആണ് ഈ ഗ്രാമത്തിനു നീയെത്ര പ്രീയപ്പെട്ടവള്‍ ആണെന്നും ഞാന്‍ എത്ര നിസ്സാരന്‍ ആണെന്നും എനിക്ക് മനസിലായത്. നിശബ്ദയായി നടന്ന നീ ഈ ഗ്രാമത്തെ മുഴുവന്‍ കീഴടക്കിയത് എങ്ങനെ?? അറിയില്ല്ല. ഗ്രാമം മുഴുവന്‍ അന്ന് നിനക്കയ്‌ കന്നെര്‍ ഒഴിക്കിയപ്പോള്‍ കോളേജില്‍ എക്സാം എഴുതിക്കൊണ്ടിരുന്ന എനിക്ക് അവസാനമായി നിന്നെ കാണാന്‍ കഴിഞ്ഞില്ല .ഒരു പക്ഷെ ആ കുട്ടാ ബോധം ആയിരിക്കാം ഇന്ന് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷെ നീ എനിക്ക് മാപ്പ് തരും എന്ന്നു എനിക്കറിയാം . അതിനെ നിനക്ക് കഴിയൂ. അത്ര നിഷ്കലന്കയാണ് നീ.......

ഇന്ന്നു ഓണം നീയില്ലാത്ത ആദ്യ ഓണം ഇന്ന്നും ശര്മികയും ഗോപികയും അനുവും എന്റെ വീടിലും പറമ്പിലും മറ്റും ഒച്ചയുണ്ടാക്കി നടക്കുന്നുണ്ടാവും ....... നിശബ്ദയായി അവരുടെ കൂടെ നടന്നിരുന്ന്ന നീ മാത്രം ഉണ്ടാവാറില്ല . ഞങ്ങലെയെല്ല്ലാം വിട്ടു നക്ഷത്രങ്ങള്‍ക്ക് കൂടിരിക്കുന്ന്ന എന്റെ പ്രിയ അനുജത്തിക്ക് ഈ ചേട്ടന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ... ഹൃദയത്തില്‍ വിങ്ങുന്ന്ന ഈ വേദന എന്റെ കണ്ണുകളിലേക്കു പടരുന്ന്നതിനു മുന്‍പ് ഞാന്‍ നിറുത്തട്ടെ കാരണം ഒര്മാകളുനര്തുന്ന്ന ആ വേദന എനിക്ക് പ്രചോദനം ആണ്. അതെന്റെ കണ്ണിരില്‍ കുതിര്‍ന്നു പോകുന്ന്നതിനു മുന്‍പ് നിറുത്തട്ടെ ......


ഒരായിരം സ്നേഹ മലരുകല്‍ക്കൊപ്പം .
jeril john.

Tuesday, September 1, 2009

uhtrada pulari


ennu ഉത്രാടപ്പുലരി , ആദ്യമേ തന്നെ എല്ലാ കൂട്ടം ഫ്രണ്ട്-നും എന്റെ തിരുവോനസംസകള്‍ .

ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ എന്റെ മനസിലേക്ക് കടന്നു വരുന്ന്നത് .ഞാന്‍ tution ക്ലാസ്സില്‍ പഠിച്ച കാലത്ത് നടന്ന പൂക്കള മത്സരം ആണ്. ടുറേന്‍ ക്ലാസ്സിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ഇന്റെരെസ്റ്റ്‌ ആയിരുന്നു. ട്യൂഷന്‍ സാറിന്റെ കസിന്‍ സിസ്ടെര്സ്നെ കാണാന്‍ എന്ന്നു പരയ്യുന്ന്നതാവും ശരി . അന്ന് പൂക്കള മത്സരമ ടീം ആയിട്ട് ആയിരുന്ന്നു, എന്റെ ടീമില്‍ റോബിന്‍, മോബിന്‍, അനിത, എന്നിവര്‍ ആയിരുന്ന്നു. സമ്മാനം ഞങള്‍ക്ക് ആണെന്ന് ഞങള്‍ക്ക് ഉറപ്പായിരുന്നു കാരണം അനിതയ്ക്ക് നല്ലവണ്ണം പടം വരയ്ക്കാനും ഡിസൈന്‍ ചെയ്യാനും അറിയാമായിരുന്നു. [ അനിത ഭാവിയില്‍ ഒരു നല്ല ആര്‍ട്ടിസ്റ്റ് ആകും എന്നാണ് ഞങ്ങള്‍ വിചാരിച്ചത്. പക്ഷെ വിധി അല്ലാതെന്തു പറയാന്‍ അവള്‍ ഇന്നൊരു ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആണ്]
പക്ഷെ അന്ന് പനി പിടിച്ചത് മൂലം അനിത മത്സരത്തിനു വന്നില്ല്ല. എട്ടിന്റെ പണി കിട്ടിയെന്നു പറഞ്ഞാല്‍ മതി. ഞങളുടെ കാര്യം കഷ്ടമായി . കൂടെയുള്ള ആര്‍ക്കും വരക്കാന്‍ പോലും അറിയില്ല്ല.പൂവും കമ്മി . ഒരു ഡിസൈന്‍ പോലും കയ്യില്‍ ഇല്ല.. മറ്റു ടീമുകള്‍ പൂക്കളം പക്കാലം പകുതിയക്കിയപ്പോള്‍ ഞങ്ങളുടെ പണി തുടങ്ങിയിട്ട് പോലും ഇല്ലയിരുന്ന്നു. അവസാനം ദൈവത്തെ വിചാരിച്ചു കൊണ്ട് ഞങള്‍ തുടങ്ങി . ഡിസൈന്‍ വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സാറിന്റെ കസിന്‍ ഞങളെ ഹെല്പ് ചെയ്യാന്‍ എത്തി. കൂടെ അതിന്റെ സിസ് . ഞങ്ങള്‍ എല്ലാവരും കൂടി പൂക്കളം ഇടാന്‍ തുടങ്ങി. അന്ന് ഞങള്‍ ആ പെണ്‍കുട്ടികളുടെ ഇദ്ദയില്‍ കിടന്നു ശരിക്കും വിലസുകയായിരുന്ന്നു. ശരിക്കും മെഴുകി ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മതി. അത് കണ്ടു മറ്റു ടീമിലെ കൂട്ടുകാര്‍ പല്ല് കടിക്കാന്‍ തുടങ്ങി . അവസാനം ഞങ്ങള്‍ ഒരു പൂക്കളം തട്ടികൂട്ടി ശെരിയാക്കി . അത് കണ്ട എല്ലാവരും പറഞ്ഞു ഞങ്ങള്‍ക്ക് ഒരു ചുക്കും കിട്ടില്ല എന്ന്നു. പക്ഷെ അവസാനം റിസള്‍ട്ട്‌ വന്നപ്പോള്‍ ഞങ്ങള്‍ക്ക് സെക്കന്റ്‌ കിട്ടി. സന്തോഷത്താല്‍ ഒരു ഹെവി ടെപ്പം കൂത്ത് തന്നെ ഞങ്ങള്‍ നടത്തി. ഇതിനിടയില്‍ എപ്പോഴോ അറിയാതെ ഞാന്‍ ഒരാളുമായി കൂടിമുട്ടി. കൂട്ടുകാരന്‍ ആയിരിക്കും എന്ന് കരുതി ആ തുല്ലളിനിടയില്‍ ഞാന്‍ അവനെ hug ചെയ്തു. പ്ട്ടെന്നു കണ്ണ് തുറന്നു നോക്കിയപ്പ്പോള്‍ അത് സാറിന്റെ കസിന്‍. അന്നന് കുറെ സോറി പറഞ്ഞു ഒതുക്കിയെന്കിലും കൂടുകാര്‍ പിന്ന്നെ കാണുമ്പൊള്‍ ഒക്കെ അത് വീണ്ടും കുത്തിപൊക്കി. അവസാനം ഇത് സാറിന്റെ ചെവിയില്‍ എത്തി. സര്‍ question ചെയ്തു. അറിയാതെ സംഭവിച്ചതെന്ന് സാറിന് മനസിലായി. പക്ഷെ അത് ഞാനും ആ പെണ്‍കുട്ടിയും നമ്മിലുള്ള നീണ്ട സൌത്ര്ടതിന്റെ തുടക്കമായിരുന്ന്നു, പിന്നെയും ഞങ്ങള്‍ കണ്ടു. കൂടുതല്‍ അടുത്തു. അവസാനം അവള്‍ തന്ന്നെ തന്റെ പ്രണയം തുറന്നു പറഞ്ഞു. പ്രായം ഞങള്‍ക്ക് പ്രതികൂലം ആയിരുന്നു. രണ്ടു പേര്‍ക്കും അന്ന് ഒരേ പ്രായം. എന്നിട്ടും ഞങ്ങള്‍ അന്ന് സ്വപനങ്ങള്‍ പന്കുവച്ചു . അത് പൂര്തികരിക്കനവുമോ എന്നരിയഞ്ഞിട്ടുകൂടി . കാലം അതിന്റെ സഞ്ചാരം നിരുതിയില്‍ല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ കരഞ്ഞു കേനിട്ടും കാലം അതിനെ പ്രയാണം തുടര്‍ന്നു. അനുസരണ അതിനു കുറവാണ്.. പക്ഷെ ഇതിണ്ടയ്ക്ക് 10 ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ അവളും ഫാമിലി-യും ബന്ങലോരെക്ക് പോയി. ഇടയ്ക്കു ചില കത്തുകള്‍. ആ ദൂരം ഞങ്ങളുടെ സ്വപ്നങ്ങളെ തുടച്ചു കളഞ്ഞു. അവളുടെ ഡിഗ്രി കഴിഞ്ഞു അവള്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്ന്നു. അവള്‍ ആകെ മാറിയിരിക്കുന്നു. അവള്‍ എന്റെ ആ പഴയ അതെ ആ പഴയ പ്രണയം മറന്നു പോയിരിക്കുന്ന്നു. എന്തായ്യാലും ഇന്ന്നു ഈ ഉത്രാട പുലരിയില്‍ ഞാന്‍ അവളെയും ആ പൂക്കളം മറ്സരതെയും വെറുതെ ആലോചിച്ചു പോകുന്ന്നു. എന്തിനാണെന്ന് അറിയില്ല്ല എങ്കിലും ആലോചിച്ചു പോകുന്ന്നു.