ഓര്‍മ്മകളുടെ ആവ്വനാഴിയില്‍ ഞാന്‍ തിരയുകയായിരുന്നു,...,
എങ്ങോ മറഞ്ഞു പോയ എന്‍റെ ഓര്‍മ്മകളെ,
മറക്കാനാഗ്രഹിക്കുന്ന പലതും ,
മനസ്സില്‍ അലയടിച്ചു തുടങ്ങി.... ,
വേണ്ടെന്നു കരുതി എല്ലാം തിരികെ വെയ്കവേ ,
അറിയാതെ ഒരമ്പന്‍റെ കൈയില്‍ തട്ടി ,
സിരകളിലെ രക്തം ഇട്ടിട്ടു വീഴവെ ,
അതില്‍ എവിടെയോ നിന്‍റെ കണ്ണുനീര്‍ ഞാന്‍ കണ്ടുവോ ,
അതോ മാനസതിന്റെ മാന്ത്രികം മാത്രമോ അത് ?
എന്‍ നയനങ്ങളിലെ ഉപ്പുരസം രക്തത്തില്‍ അലിഞ്ഞപ്പോള്‍
ഞാനറിഞ്ഞു സോദര ,
കാലത്തിനും മായ്കാന്‍ പറ്റാത്ത മുറിവുകള്‍ ഉണ്ടെന്നു ,
ഒരികളും മരികാത്ത ഓര്‍മകളും ,
തിരികെ കിട്ടാത്ത നിമിഷങ്ങളും ,
പൂവണിയാത്ത സ്വപ്നങ്ങളും.. ,
ഒടുവില്‍ ഹൃദയങ്ങളില്‍ സ്പന്ദനം മാത്രം ബാക്കി ….
എന്നെങ്കിലും ഒരിക്കല്‍ നിലയ്കാന്‍ വേണ്ടി അതും …..
Wednesday, March 10, 2010
നഷ്ടസ്പന്ദനം…..
Wednesday, March 3, 2010
സൗഹൃദ മഴ
പ്രിയ കൂട്ടുകാരെ നമ്മുടെ സൗഹൃദവും നമ്മളും ഓരോ മഴതുള്ളികള്‍ പോലെയാണ്.......
എല്ലാ തുള്ളികളും ഒരുമിച്ചു പെയ്തു വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും കുളിര്‍മ്മയും ആസ്വാദ്യതയും ഉണ്ടാകുന്നത്.........!!
അതുപോലെ നമ്മളില്‍ സുഖവും സന്തോഷവും സ്വപ്നവും പ്രണയവും ഉണ്ടാകുന്നത് എല്ലാം ഒരുമിക്കുമ്പോഴാണ് ......!!
നമ്മുടെ സൗഹൃദം എപ്പോഴും........
ഇടവപ്പാതിയുടെ സങ്കീര്‍ത്തനം പോലെ മധുരമായിരിക്കട്ടെ .....!!
വേനല്‍മഴപോലെ കുളിര്‍മ്മയുള്ളതായിരിക്കട്ടെ...!!
തുലാവര്‍ഷമഴ പോലെ ശക്തമായിരിക്കട്ടെ.......!!
ചാറ്റല്‍ മഴപോലെ സുതാര്യമായിരിക്കട്ടെ.......!!
രാത്രിമഴയുടെ സംഗീതം പോലെ ഹൃദ്യമായിരിക്കട്ടെ.......!!
പുലരിമഴ പോലെ താളാത്മകമായിരിക്കട്ടെ..........
മഴതുള്ളി പോലെ നിര്‍മ്മലമായിരിക്കട്ടെ........!!
ഇവിടെ മാറാല പിടിച്ചു കിടക്കുന്ന മനസ്സുകളില്‍
നമ്മുടെ സൗഹൃദത്തിന്‍ മഴത്തുള്ളികള്‍ വീണലിഞ്ഞു....
പുതിയ ചിന്തകളും ബന്ധങ്ങളും പൂത്തുലയട്ടെ .....!!
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ........
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ.......... !
അങ്ങിനെ ഈ സൗഹൃദമഴയും തോരാതെ പെയ്യട്ടെ........!!
ഇടവേളകളില്ലാതെ....... !!